പൂപ്പാറ – കുമളി സംസ്ഥാന പാതയിൽ ചതുരംഗപ്പാറയ്ക്ക് സമീപം കാർ കുഴിയിലേയ്ക്ക് മറിഞ്ഞ് ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ഡോക്ടർ ബിബിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു അപകടം.
നെടുങ്കണ്ടത്തെ സുഹൃത്തായ ഒരു ഡോക്ടറെ സന്ദർശിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചതുരംഗപ്പാറയ്ക്ക് സമീപത്തെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലതുവശത്തെ ചെറിയ പാലത്തോട് ചേർന്നുള്ള കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. മൂടൽ മഞ്ഞ് മൂലം വഴി വ്യക്തമാകാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും, മറ്റ് വാഹനങ്ങളിൽ എത്തിയവരും ചേർന്ന് ആശുപത്രിയിൽ കാർ അപകടം; ഡോക്ടർ മരിച്ചുഎത്തിച്ചെങ്കിലും മാർഗ്ഗമദ്ധ്യേ മരിച്ചു. മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.