Web Desk

കൊച്ചി

May 04, 2020, 8:47 am

കാര്‍ കെട്ടിടത്തിലേക്കിടിച്ചുകയറി യുവനടനടക്കം മൂന്ന് പേര്‍ മരിച്ചു

Janayugom Online

മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് യുവനടനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു . നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. ലിതീഷ് (30), സാഗര്‍ (19) ഇതര സംസ്ഥാനക്കാരായ റമോണ്‍ ശൈഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍. ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. മുവാറ്റുപുഴയ്ക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.അഞ്ചുപേരായിരുന്നു അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടരുകയാണ്.

Eng­lish Sum­ma­ry: car acci­dent film actor died

You may also like this video