നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് മൂന്ന് മരണം: നാലുപേര്‍ക്ക് പരിക്ക്

Web Desk
Posted on June 07, 2019, 2:50 pm

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിയന്ത്രണംവിട്ട കാര്‍ മറ്റൊരുകാറിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണവിട്ട കാര്‍ ആദ്യം മറ്റൊരുകാറിലിടിച്ച് പിന്നാലെ ഡിവൈഡറില്‍ ഇടിച്ചുനിന്നു. ദേശീയ പാതയില്‍ ടോള്‍ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.

ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ടോള്‍ ജീവനക്കാരും പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.
വിജയവാഡയില്‍നിന്ന് ഗുണ്ടൂരിലേയ്ക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ആന്ധ്രാപ്രദേശില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ വാഹനാപകടമാണിത്. ഇന്ന് പുലര്‍ച്ചെ ചിറ്റൂരില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു.

you may like this video