മദ്യലഹരിയിൽ കുട്ടിയെ മടിയിൽ ഇരുത്തി വാഹനം ഓടിച്ച് പിതാവ്, നിയന്ത്രണം വിട്ട കാർ നാല് വാഹനങ്ങൾ ഇടിച്ചുതകർത്തു. ഇടുക്കി രാജക്കാടാണ് സംഭവം നടന്നത് സംഭവത്തിന് പിന്നാലെ വണ്ടി നാട്ടുക്കാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു.
അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലും വാനിലും ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞു. സ്കൂട്ടർ യാത്രികരായ ദമ്ബതികളും രണ്ടര വയസ്സുള്ള കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം വണ്ടി നിർത്താതെ ഓട്ടം തുടർന്നു. ഇതോടെ കാർ നാട്ടുക്കാർ തടഞ്ഞു. ശേഷം പോലീസിനെ വിവരം അറിയിച്ചു. വാഹനം ഓടിച്ചിരുന്ന സേനാപതി സ്വദേശിക്കെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും പോലീസ് കേസെടുത്തു.
എന്നാൽ ഇയാളുടെയൊപ്പം ഡ്രൈവിങ് സീറ്റിൽ മടിയിലിരുന്ന ഒൻപതുവയസ്സുകാരനായ മകനാണു വാഹനം ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നത്. ഇവർക്കൊപ്പം മദ്യലഹരിയിലായിരുന്ന മറ്റ് 2 പേരും വാഹനത്തിൽ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്തായാലും തലനാരിഴ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
English summary: car accident in idukki
you may also like this video
പ്രതീകാത്മക ചിത്രം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.