10 November 2025, Monday

Related news

November 9, 2025
November 8, 2025
November 8, 2025
November 8, 2025
November 7, 2025
November 7, 2025
November 7, 2025
November 7, 2025
November 6, 2025
November 6, 2025

ജമ്മുകശ്മില്‍ വാഹനാപകടം ; ഒരു സൈനികന്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2024 9:24 am

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷന്‍ ഏരിയയിലെ ബധോഗിലുണ്ടായ വാഹനാപകടത്തില്‍ ഒരു സൈനികന്‍ മരിച്ചു. നായിക് ബദ് രി ലാല്‍ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കലക്കോട്ട് സൈനിക ബറ്റാലിയനിലെ സൈനിക മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി .

തിങ്കളാഴ്ച വൈകുന്നേരം തെര്യത്ത് രജൗരി റോഡിൽ ആർമി റിക്കവറി വാൻ സാല്യാർ ചട്ടയ്ക്ക് സമീപം ബധോഗിൽ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ രണ്ട് സൈനികരെ മെന്ദർ സബ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സൈനിക വാഹനം നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.