Janayugom Online
car accident malappuram janayugom copy

മലപ്പുറത്ത് കാറപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Web Desk
Posted on September 04, 2018, 5:07 pm
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാര്‍ നാല് വാഹനങ്ങളില്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരുമായി വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ബൈക്കിലും സ്‌കൂള്‍ വാഹനത്തിലും ലോറിയിലും തട്ടിയ ശേഷം കുറ്റിപ്പുത്ത് നിന്ന് ഗുരുവായൂര്‍ പോയിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ മൂക്കുതല സ്വദേശി രാജീവ്(38) കാര്‍ യാത്രക്കാരായ ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്(35), പ്രവീണ്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ ഭാഗികമായി തകര്‍ന്നു. ചങ്ങരംകുളം പൊലീസെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്തു ഗതാഗത തടസ്സം ഒഴിവാക്കി.