Janayugom Online
accident-janayugom

ഒറ്റപ്പാലത്ത് കാറും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Web Desk
Posted on August 12, 2018, 2:01 pm

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് കാറും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. എംബിബിഎസ് വിദ്യാർത്ഥിയാണ് മരിച്ചത്. ഒറ്റപ്പാലത്തിനടുത്ത് 19-ാം മൈലിലാണ് സംഭവം.

കൊഴിഞ്ഞാന്‍പാറ സ്വദേശി  പ്രിൻസാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.  ഒറ്റപ്പാലം പി കെ ദാസ് മെഡിക്കൽ കോളേജിലെ അവസാന വർഷ എം ബിബിഎസ് വിദ്യാർത്ഥിയാണ് പ്രിൻസ്.