കാര്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചു

Web Desk
Posted on June 26, 2019, 10:58 am

പാട്‌ന: ബീഹാറില്‍ കാര്‍ അപകടത്തില്‍ നാല് പേര്‍ മരിച്ചു. എസ്യുവി കാര്‍ ഫുഡ്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.

മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. കാറില്‍ ഉണ്ടായിരുന്ന ഒരാളും മരിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.