മദ്യപിച്ച് കാറോടിച്ച് വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്കെതിരെ കേസെടുത്തു.പൂച്ചാക്കലിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. കാർ ഉടമ മനോജ്, കാർ ഓടിച്ചിരുന്ന അസം സ്വദേശി ആനന്ദ് മുണ്ടെ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഇരുവരും മദ്യപിച്ചിരുന്നതായി കഴിഞ്ഞദിവസം തന്നെ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.
രണ്ടുപേരും പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ആശുപത്രി വിട്ടതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളുണ്ടാവുകയുള്ളൂ. ശ്രീകണ്ഠേശ്വരം സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി, അനഘ എന്നീ നാല് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡിന്റെ ഒരു വശത്തുകൂടെ നടന്നുപോകുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെയും ഇവര്‍ക്ക് പിന്നാലെ സൈക്കിളോടിച്ചെത്തിയ വിദ്യാത്ഥിനിയെയും കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യം ഇടിച്ച മൂന്ന് പേര് സമീപത്തുള്ള കനാലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വിദ്യാര്‍ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇവര്‍ക്ക് കൈകാലുകള്‍ക്ക് ഒടിവ് സംഭവിച്ചതിനാല്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കും. ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നാണ് സൂചന. അപകടത്തില്‍ നാല് വിദ്യാര്‍ഥിനികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികൾതക്കെതിരെ വൻ ജനരോഷമാണ് ഉയർന്നത്.
English Summary: Car accident in poochakkal followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.