4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 4, 2024
December 4, 2024
December 3, 2024
December 3, 2024
December 2, 2024
December 1, 2024
November 30, 2024
November 29, 2024
November 29, 2024

സൗദിയിൽ വാഹനാപകടം; അഞ്ച് മലയാളികൾ മരിച്ചു

Janayugom Webdesk
കോഴിക്കോട്
December 4, 2021 6:02 pm

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ബേപ്പൂർ സ്വദേശികളായ അഞ്ച് പേർ മരിച്ചു. സൗദിയിലെ ബിഷയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ദമാമില്‍ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. അഞ്ച് പേരും അപകട സ്ഥലത്ത് തന്നെ മരിച്ചു. ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ ജിസാനിലേക്ക് പോയത്. വീട്ട് സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ പോകുകയായിരുന്നു കുടുംബം. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും എംബസിയും ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

eng­lish sum­ma­ry; Car acci­dent in Sau­di; Five died

you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.