Janayugom Online
car accident

തിരുവല്ലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Web Desk
Posted on November 26, 2018, 9:51 pm

കോവളം: തിരുവല്ലത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മാരുതി കാറും ഹ്യൂണ്ടായി കാറുമാണ് അപകടത്തില്‍ പെട്ടത്. മാരുതി കാറിൽ സഞ്ചരിച്ച തമിഴ്നാട് സ്വദേശികളായ മണി, അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തിരുവല്ലം പാലത്തിന് സമീപമായിരുന്നു അപകടം.

കൊല്ലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഹയുണ്ടായി കാറ് മറ്റൊരു കാറിനെ മറികടക്കവെ എതിരെ വന്ന മാരുതി കാറിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്ന്പേരെ  തിരുവല്ലം പൊലീസ് പിടികൂടി.  അപകടത്തിൽ പരിക്കേറ്റവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.