Web Desk

തിരുവനന്തപുരം

May 28, 2020, 9:52 am

വഴിയാത്രക്കാരൻ കല്ലെറിയുന്ന പോലെ ആഗ്യം കാണിച്ചു; കാര്‍ തലകീഴായി മറിഞ്ഞത് ഒന്നിലധികം തവണ, നാല് പേര്‍ക്ക് പരിക്ക്

Janayugom Online

കാര്‍ തലകീഴായി മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ദേശീയ പാതയിൽ തോട്ടക്കാട് പാലത്തിന് സമീപമാണ് സംഭവം. റോഡിലൂടെ പോകുന്നയാള്‍ കല്ലെറിയുന്നത് പോലെ ആഗ്യം കാണിച്ചതിനെ തുടര്‍ന്ന് കാര്‍ വെട്ടിച്ചപ്പോഴാണ് കാര്‍ മറിഞ്ഞത്.

പേരൂർക്കട അമ്പലംമുക്ക് ശ്രീധന്യ ഹെവനിൽ കിഷോർ ബാബു (53), പ്രിയ (50), കാർത്തിക കിഷോർ (27), ദേവിക കിഷോർ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ കുടുംബവീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. തോട്ടയ്ക്കാട് പാലത്തിന് സമീപത്ത് റോഡിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു.

കല്ലെറിയുകയാണെന്ന് തെറ്റിദ്ധിരിച്ച് ഡ്രൈവര്‍ വാഹനം വലത്തേയ്ക്ക് വെട്ടിക്കുന്നതിനിടെ സര്‍വേ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒന്നിലധികം തവണയാണ് കാര്‍ മറിഞ്ഞത്. പരിക്കേറ്റവരെ ചാത്തൻപാറയിലെ കെറ്റിസിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

you may also like this video;