കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് മരണം

Web Desk
Posted on July 13, 2019, 8:23 pm

ശ്രീനഗര്‍: കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. അലിന്‍ബാസില്‍ നിന്ന് ഉഖ്‌റാലിലേക്ക് പോകവേ, അലിന്‍ബാസ് ഉഖ്‌റാല്‍ ലിങ്ക് റോഡിലെ കൊക്കയിലേക്ക് കാര്‍ മറിയുകയായിരുന്നു. നാല് പേര്‍ സംഭവസ്ഥലത്ത് വച്ചും കാര്‍ ഓടിച്ചിരുന്നയാള്‍ റമ്ബാന്‍ ജില്ലാ ആശുപത്രിയില്‍ വച്ചുമാണ് മരണപെട്ടതെന്നു പോലീസ് അറിയിച്ചു. അപകടകാരണം വ്യക്തമല്ല.

YOU MAY LIKE THIS VIDEO ALSO