വഴിയരികിൽ ബസ് കാത്തുനിന്നിരുന്നവർക്കിടയിലേക്ക് കാർ പാഞ്ഞ് കയറി ഒരു സ്ത്രീ മരിച്ചു. അടിമാലി ആയിരമേക്കർ സ്വദേശിനി കുന്നക്കാട്ട് ഷൈല (50)യാണ് മരിച്ചത്. വെള്ളത്തൂവൽ വിമലാസിറ്റിയിൽ ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
അടിമാലിയിൽ നിന്നും രാജാക്കാടിന് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ വിമലാസിറ്റിയിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിച്ച ശേഷം വഴിയോരത്ത് ബസ് കാത്ത് നിന്നിരുന്ന ആയിരമേക്കർ സ്വദേശിനി ഷൈലക്കും ഇരുന്നൂറേക്കർ സ്വദേശിനി പെരുമത്തയത്ത് ഗീതാ ജേക്കബ്ബിനും(60) നേരെ പാഞ്ഞ് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ വെള്ളത്തൂവൽ സ്വദേശി കാളകെട്ടിയിൽ ജോമറ്റ് ജാർജ്ജി (35)നും പരിക്കേറ്റു. മൂവരേയും അടിമാലിയിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികത്സ നൽകി വിദഗ്ധ ചികത്സക്കായി കൊണ്ടുപോയെങ്കിലും ഷൈല മരിച്ചു. കാറിൽ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വെള്ളത്തൂവൽ പൊലീസെത്തി കാർ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.
English Summary; car accident, one death
YOU MAY ALSO LIKE THIS VIDEO