നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം

Web Desk
Posted on September 20, 2019, 10:18 am

ഹരിപ്പാട്; നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു മരണം. ആലപ്പുഴ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നില്‍ ഇടിയ്ക്കുകയായിരുന്നു.