Wednesday
20 Mar 2019

കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

By: Web Desk | Wednesday 23 May 2018 5:30 PM IST


റാന്നി: കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടമുറി പൊന്നമ്പാറ പെരുംപ്രാവില്‍ ബിനുവിന്റെ മകന്‍ വിഷ്ണു(21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ മാടത്തുംപടിയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന വിഷ്ണു ബൈക്കുമായി പുറത്തേക്ക് ഇറങ്ങിയ സമയത്ത് റാന്നി ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരിച്ചു. മാതാവ് മായ സഹോദരി വീണ സംസ്‌ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പില്‍