കാര്‍ ബോംബ് ആക്രമണത്തില്‍ 26 മരണം

Web Desk
Posted on November 18, 2017, 11:57 am

സിറിയയില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ 26 മരണം. കിഴക്കന്‍ സിറിയയിലെ ദീര്‍ അസോറില്‍ അല്‍ ജഫ്‌റയ്ക്കും അല്‍ കോണിക്കോയ്ക്കും ഇടയിലാണ് കാര്‍ ബോംബ് ആക്രമണമുണ്ടായത്. അക്രമത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ദാഇഷാണ് അക്രമത്തിന് പിന്നില്‍. 12 കുട്ടികളടക്കമുള്ളവരാണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ നിരവധിപേരുള്ളതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.
കിഴക്കന്‍ ഗൂത്തയില്‍ സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി വിമതര്‍ ദമസ്‌കസിലേക്ക് റോക്കറ്റ് തൊടുത്തുവിട്ടു. ഇതില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.