മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സോമാലിയയുടെ തലസ്ഥാന നഗരമായ മൊഗദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനത്തിൽ 79 പേർകൊല്ലപ്പെട്ടു. നൂറിലധികം പേർ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഉയരുന്നതായാണ് റിപ്പോർട്ട്. ഇന്നലെയാണ് സംഭവം നടന്നത്. ആൾ തിരക്കുള്ള ടാക്സ് കളക്ഷൻ സെന്ററിനു മുമ്പിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരിർ 16 ലേറെ പേർ ബനാഡിർ സർവകലാശാലയിലെ വിദ്യാർത്ഥികളാണ്.
Suicide-bomber driving a car laden with explosives detonates at #Mogadishu’s Ex-control Afgoye. Casualties of this horrific blast is yet to clarify. #Somalia. pic.twitter.com/BaHeG44zV2
— Bashiir Maxmud (@BashiirMaxmud) December 28, 2019
അല്‍ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് എന്ന ഭീകര സംഘടന മുമ്പ് മൊഗാദിഷുവില്‍ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നിലും ഇവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതുവരെ ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് യഥാര്‍ത്ഥ കണക്ക് ലഭിച്ചിട്ടില്ലെന്ന് മൊഗദിഷു മേയര്‍ ഒമര്‍ മെഹമൂദ് മുഹമ്മദ് പറഞ്ഞു. 2017ല്‍ നടന്ന മൊദഗാഷിവില്‍ നടന്ന സ്ഫോടനത്തില്‍ 512 പേര്‍ കൊല്ലപ്പെട്ടിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.