Web Desk

തിരൂർ

September 28, 2020, 2:09 pm

തിരൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു;യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

Janayugom Online

തിരൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു.യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരൂർ പോലീസ് ലൈനിൽ പഞ്ചമി സ്കൂളിന് സമീപത്തെ മെയിൻ റോഡിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെയാണ് സംഭവം. ബി പി അങ്ങാടി സ്വദേശി കെ അബ്ദുൾഹമീദിൻെറ കാറാണ് അഗ്നിക്കിരയായത്.

തിരൂരിൽ നിന്ന് മാങ്ങാട്ടിരിയിലേക്ക് വരുമ്പോഴാണ് സംഭവം.ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.പ്രമോദ് കുമാർ,അസിസ്റ്റൻെറ് സുനിൽ കുമാർ,നൂറുൽ ഹിലാൽ,മുകേഷ്,ഷാഫി,അൻവർ സാദത്ത് എന്നിവരടങ്ങുന്ന അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

Eng­lish sum­ma­ry: Car caught fire in Thiroor

You may also like this video: