Web Desk

കണ്ണൂര്‍

February 16, 2020, 5:25 pm

കാർ പാഞ്ഞുകയറിയത് ബിവറേജസിലേയ്ക്ക്; ഒഴിവായത് വന്‍ ദുരന്തം

Janayugom Online

കാർ നിയന്ത്രണം വിട്ട് മദ്യവിൽപ്പനശാലയിലേയ്ക്ക് ഇടിച്ച് കയറി. കാൽനട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ കൺസ്യൂമർഫെഡ് വിദേശമദ്യ വിൽപനശാലയുടെ ഔട്ട്‌ലെറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. പയ്യന്നൂര്‍ ചെറുപുഴയിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നെങ്കിലും ആർക്കും സാരമായ പരിക്കേറ്റിട്ടില്ല.

വയോധികനായ യാത്രക്കാരൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. നിയന്ത്രണം വിട്ട കാർ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സ്ഥാപിച്ച ബൂത്ത് ഇടിച്ചു തകർത്ത ശേഷം മദ്യ വിൽപന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ഇവിടെ ആളുകൾ ഇല്ലാതിരുന്നത് കാരണം വൻ ദുരന്തമാണ് ഒഴിവായത്.

Eng­lish Sum­ma­ry: Car crash in biver­age shop.

you may also like this video;