Friday
22 Feb 2019

മയക്കുമരുന്ന് കടത്ത് ? കൈകാണിച്ച പൊലീസുകാരെ കാര്‍ കയറ്റി കൊന്നു

By: Web Desk | Monday 10 September 2018 10:29 AM IST

അമർക്കോട്ട്. ഇൻഡോ പാക് അതിര്‍ത്തിക്കടുത്ത്  മയക്കുമരുന്നു കടത്തുകയായിരുന്നു വെന്നു സംശയിക്കുന്ന വാഹനം കൈകാണിച്ച പൊലീസുകാരെ ഇടിച്ചു വീഴ്ത്തി കൊന്നു.
പഞ്ചാബ് പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഇന്ദ്രജിത് സിംങ്, കോണ്‍സ്റ്റബിള്‍ കുല്‍ദീപ് സിംങ് എന്നിവരാണ് മരിച്ചത്.ഇവരെ ഇടിച്ചു വീഴ്ത്തിയ കാര്‍ നൂറുമീറ്ററോളം ഇവരെ വലിച്ചിഴച്ച് ഒരു പോസ്റ്റിലിടിച്ചാണ് നിന്നത്.
ഞായര്‍ പുലര്‍ച്ചെ 12.30ന് അമര്‍കോട്ട് വില്ലേജിലായിരുന്നു അപകടം. മയക്കുമരുന്നു കടത്തുമായി ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് ശരജ് സിംങിന്റെ സഹോദരന്‍ കരജ് സിംങിന്റെ താണ് കാര്‍. അമര്‍കോട്ടില്‍ ഡ്യൂട്ടിയിലായിരുന്നു ഇരുവരും. രജോക്കില്‍നിന്നും വരുന്ന കാര്‍ നിര്‍ത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. കൈകാണിച്ചവരെ ഇടിച്ചുവീഴ്ത്തിയാണ് കാര്‍നിന്നത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. നേരത്തേ 5 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയ കേസില്‍ പിടിക്കപ്പെടാത്ത പ്രതിയാണ് വാഹനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശരജ് സിംങ്. അന്ന് മറ്റു മൂന്നുപേര്‍ പിടിക്കപ്പെട്ടിരുന്നു. ശരജ് മുഖ്യമയക്കുമരുന്നു കടത്തുകാരനാണെന്ന് ശിരോമണി അകാലിദള്‍ അംഗവും മുന്‍ എംഎല്‍എയുമായ വിര്‍സ സിംങ് വല്‍ത്തോഹ ആരോപിച്ചു. രാത്രി ഇന്ത്യ-പാക് അതിര്‍ത്തിയില്‍നിന്നും വന്നതാണ് കാര്‍. സംഭവത്തില്‍ എന്തോദുരൂഹതയുണ്ടന്നും അന്വേഷണം വേണമെന്നും വിര്‍സ സിംങ് പറഞ്ഞു.