28 March 2024, Thursday

Related news

February 8, 2024
December 16, 2023
October 7, 2023
October 11, 2021
October 11, 2021
August 16, 2021
August 15, 2021
August 12, 2021

സ്റ്റെപ്പിനി ടയറിന് വലുപ്പക്കുറവ്; വാഹന നിര്‍മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണം

Janayugom Webdesk
കാസര്‍ഗോഡ്
August 15, 2021 3:10 pm

പുതിയ കാര്‍ വാങ്ങുമ്പോള്‍ സ്റ്റെപ്പിനിയായി നല്‍കിയ ചക്രത്തിന് വ്യത്യസ്ത വലുപ്പമായതിന് പരാതിക്കാരന് വാഹന നിര്‍മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃതര്‍ക്ക പരിഹാരഫോറത്തിന്റെ വിധി. 

കുറ്റിക്കോല്‍ ഞെരുവിലെ സി.മാധവനാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.കാറില്‍ ഘടിപ്പിച്ചിരുന്ന നാല് ചക്രങ്ങളെക്കാള്‍ വ്യാസം കുറഞ്ഞതായിരുന്നു അധികമായി നല്‍കിയ ചക്രം. വ്യത്യസ്ത വലുപ്പത്തിലുള്ള ചക്രങ്ങള്‍ വാഹനത്തിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും അടുത്ത് വര്‍ക്ക്ഷോപ്പ് ഇല്ലെങ്കില്‍ സ്റ്റെപ്പിനി ചക്രം കൊണ്ട് പ്രയോജനമില്ലാത്ത സാഹചര്യമുണ്ടാവുമെന്നും ഉപഭോക്തൃഫോറം വ്യക്തമാക്കി. 

വാഹനവിലയില്‍ സ്റ്റെപ്പിനി ചക്രത്തിന്റെ വിലകൂടി ഉള്‍പ്പെടുമെന്നും മോട്ടോര്‍ വാഹനചട്ട പ്രകാരം ഇത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരാണെന്നും കെ.കൃഷ്ണന്‍ അധ്യക്ഷനും എം.രാധാകൃഷ്ണന്‍, കെ.ജി.ബീന എന്നിവര്‍ അംഗങ്ങളുമായ ഫോറം വിധിച്ചു.
സ്റ്റെപ്പിനി ചക്രം നല്‍കുന്നത് അടിയന്തരഘട്ടത്തില്‍ അടുത്ത വര്‍ക്ക്ഷോപ്പുവരെ എത്താനാണെന്നായിരുന്നു വാഹന നിര്‍മാതാതാവിന്റെയും വില്പനക്കാരന്റെയും വാദം. പരാതിക്കാരനുവേണ്ടി ടി.സി.നാരായണന്‍ ഹാജരായി.

Eng­lish Sum­ma­ry: Car man­u­fac­tur­er and deal­er fined by con­sumer court for not pro­vid­ing same spare wheel

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.