Thursday
21 Mar 2019

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

By: Web Desk | Wednesday 28 March 2018 4:12 PM IST


പാലാ:ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. കോട്ടയം പാലായ്ക്കടുത്ത് ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ആളാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related News