14 March 2026, Saturday

Related news

March 13, 2026
March 12, 2026
March 11, 2026
March 9, 2026
March 5, 2026
March 1, 2026
February 27, 2026
February 18, 2026
February 16, 2026
February 15, 2026

ചൈനയില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ബെയ്ജിങ്
November 12, 2024 6:55 pm

ചൈനയില്‍ സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ച 62 വയസുകാരനെ പൊലീസ് പിടികൂടി. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം.

കാറിനകത്തുണ്ടായിരുന്ന പ്രതിയെ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് അറിയിച്ചു. അതേസമയം ഇയാള്‍ കാര്‍ ഇടിച്ചുകയറ്റിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.