കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്നുമരണം

Web Desk
Posted on July 09, 2019, 4:09 pm

ഷിംല: കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മുതിര്‍ന്ന ദമ്പതിമാരുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉത്തരാഘണ്ഡില്‍ നിന്ന് സൈമൂറിലേയ്ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയ സംഘം സഘം സഞ്ചരിച്ച കാറാണ് കൊക്കയിലേയ്ക്ക് മറിഞ്ഞത്.
ചോള്‍ ഗ്രാമത്തിന് സമീപത്തുവെച്ചാണ് അപകടം നടന്നത്.
രാഞ്ജീത് സിങ് (71), ഉമാ ദേവി (68), രാജേഷ് കുമാര്‍ (46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.