യാത്രാവാഹനങ്ങളുടെ വില്‍പ്പന 11മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍

Web Desk
Posted on October 11, 2019, 12:56 pm

ന്യൂഡല്‍ഹി: യാത്രാവാഹനങ്ങളുടെ വില്‍പ്പന പതിനൊന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വില്‍പ്പന23.7 ശതമാനം കുറഞ്ഞു. രാജ്യത്തെ വാഹന വിപണിയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

സെപ്റ്റംബറില്‍ വെറും 2,23317 വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിച്ചതെന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കാറുകളുടെ വില്‍പ്പന 33.4 ശതമാനം ഇടിഞ്ഞു. 1,31,281 കാറുകള്‍ മാത്രമാണ് വിറ്റഴിച്ചത്.
ആഭ്യന്തര വാഹന വിപണി നേരിടുന്ന മാന്ദ്യത്തെ തുടര്‍ന്ന് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇത് നിരവധി തൊഴിലുകള്‍ നഷ്ടമാകാന്‍ ഇടയാക്കിയിട്ടുണ്ട്.