ഏലയ്ക്കാ മോഷണക്കേസിൽ രണ്ടാം പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കരുണാപുരം ലക്ഷ്മി നിവാസിൽ അഭിജിത്ത്( 22 ) തൊടുപുഴ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസീം തള്ളിയത്.
കരുണാപുരം കുഴിത്താളു പളിയാർകണ്ടം ഭാഗത്ത് പരുന്താലയിൽ ചെറിയാൻ മാമന്റെ ഏലത്തോട്ടത്തിൽ നിന്നും 50 കിലോയോളം ഏലയ്ക്കയാണ് ശരത്തോടുകൂടി ചെത്തി മുറിച്ച് കടത്തിയത്. കേസിലെ ഒന്നാം പ്രതി ദേവേന്ദ്രനും അഭിജിത്തും ചേർന്ന് ഏലയ്ക്കാ മോഷ്ടിച്ച് ഒരു സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോകുന്നതിനിടെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ചാക്കിൽ നിറച്ചിരുന്ന ഏലയ്ക്കായും സ്കൂട്ടറും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ദേവേന്ദ്രനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. മോഷ്ടിച്ചെടുത്ത 50 കിലോഗ്രാം ഏലയ്ക്കായിൽ 20 കിലോഗ്രാം മാത്രമെ കണ്ടെടുക്കാൻ സാധിച്ചുള്ളൂ. ഓടിപ്പോയ പ്രതികൾ ഒളിവിൽ പോകുകയും തുടർന്ന് രണ്ടാം പ്രതി അഭിജിത്ത് മുൻകൂർ ജാമ്യത്തിനായി കോട തിയെ സമീപിക്കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽദത്ത് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.