അര്‍ജന്‍റീനന്‍ ഫുട്‌ബോള്‍ താരം സഞ്ചരിച്ച വിമാനം കാണാതായി

Web Desk
Posted on January 22, 2019, 9:59 pm

ലണ്ടന്‍: ഫുട്‌ബോള്‍ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറു വിമാനം കാണാതായതായി. പുതിയ ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനായി ഫ്രാന്‍സില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമധ്യേയാണ് വിമാനം കാണാതായത്. അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപത്ത്  പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

റെക്കോഡ് തുകയ്ക്കാണ് കഴിഞ്ഞ ശനിയാഴ്ച കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. 138 കോടി രൂപയായിരുന്നു സാലയുടെ വില. രണ്ട് യാത്രക്കാരക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയാവുന്ന വിമാനത്തിലാണ് സാലെ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൂടെ ഉണ്ടായിരുന്നയാള്‍ ആരാണെന്ന് വ്യക്തമല്ല. വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.