കര്‍ദ്ദിനാളിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

Web Desk
Posted on March 13, 2018, 10:56 pm

കൊച്ചി:സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി തട്ടിപ്പ് കേസില്‍ സിംഗിള്‍ ബെഞ്ചിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കര്‍ദിനാളിനുവേണ്ടി ഹാജരാകുന്നതിനാല്‍ വെള്ളിയാഴ്ച വരെ സമയം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് ജാമ്യ ഇല്ലാവകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകു. ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.