October 1, 2022 Saturday

Related news

August 25, 2022
January 8, 2022
September 25, 2021
July 25, 2021
March 15, 2021
February 8, 2021
January 14, 2021
November 9, 2020
October 22, 2020
February 15, 2020

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കെയർ ഹോമുകൾ: 53.16 ലക്ഷം രൂപയുടെ അനുമതി

Janayugom Webdesk
തിരുവനന്തപുരം:
October 22, 2020 4:15 pm

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സംസ്ഥാനത്ത് രണ്ട് കെയർ ഹോമുകൾ ആരംഭിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചു. ഒരു ഹോമിന് 26.58 ലക്ഷം രൂപയെന്ന കണക്കിൽ പുനരധിവാസ മേഖലയിൽ പ്രവർത്തനപരിചയമുള്ള എൻജിഒകൾ മുഖേന ആരംഭിക്കുന്നതിനും നടത്തിപ്പ് ചെലവുകൾക്കുമായാണ് തുകയനുവദിച്ചിരിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കിൽ വിഷമഘട്ടത്തിൽ അകപ്പെടുന്ന ട്രാൻസ്ജെൻഡറുകൾക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് രണ്ട് കെയർ ഹോമുകൾ ആരംഭിക്കുന്നത്.

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി നേരത്തെ അ‍ഞ്ച് കെയർ ഹോമുകൾ അനുവദിച്ചിരുന്നു. കെയർ ഹോമുകളുടെ പ്രവർത്തനം പുനക്രമീരിക്കാനും തീരുമാനമായി. കെയർ ഹോമുകളുടെ നടത്തിപ്പിന് പ്രവർത്തന പരിചയവും വിശ്വാസ്യതയും ഹോമുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നതുമായ സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പ് വരുത്തും.

ENGLISH SUMMARY: care homes start­ed for transgenders

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.