ഇന്നലെ മുംബൈയിലേക്ക് പോകുന്നതിനിടെ ബേപ്പൂർ തുറമുഖത്തിന് സമീപം പുറം കടലിൽ വച്ച് തീപിടിച്ച എംവി വാൻഹായ് 53 ചരക്ക് കപ്പലിൻറെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്ത് വിട്ടു. 157 കണ്ടെയ്നറുകളിലുള്ളത് അത്യന്തം അപകടകരമായ സാധനങ്ങളാണെന്നാണ് റിപ്പോർട്ട്. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പലിലെ തീയും പുകയും സ്ഫോടനങ്ങളും തുടരുകയാണ്. കപ്പൽ ഇത് വരെ കടലിൽ മുങ്ങിയിട്ടില്ല. എന്നാൽ ഇടത് വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്.
നിലവിൽ കപ്പൽ നിയന്ത്രിക്കാവുന്ന സ്ഥിതിയിലല്ലെന്ന് നാവികസേന പിആർഒ കമാൻഡർ അതുൽ പിള്ള പറഞ്ഞു. തീപിടിക്കുന്നതും വെള്ളത്തിൽ കലർന്നാൽ അത്യന്തം അപകടകരമായ വസ്തുക്കളാണ് കപ്പിലുള്ളതെന്ന് ഇന്നലെ തന്നെ പറഞ്ഞിരുന്നു. അതേസമയം അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അത്യന്തം ഗുരുതരമായി തുടരുകയാണ്. കാണാതായ 4 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.