ഇ​റാ​നി​ല്‍ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്ന് 15 പേ​ര്‍ മ​രി​ച്ചു

Web Desk
Posted on January 14, 2019, 7:53 pm

ടെ​ഹ്റാ​ന്‍ : ഇ​റാ​നി​ല്‍ മോ​ശം കാലാവ​സ്ഥ​യെ തു​ട​ര്‍​ന്നു സൈ​നി​ക വി​മാ​നം റ​ണ്‍​വേ​യി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ ത​ക​ര്‍​ന്ന് 15 പേ​ര്‍ മ​രി​ച്ചു.  വി​മാ​നം തീ ​പി​ടി​​ക്കു​ക​യും റ​ണ്‍​വേ​യി​ലെ മ​തി​ലി​ല്‍ ഇ​ടി​ച്ചു ത​ക​രു​ക​യു​മാ​യി​രു​ന്നു.

ബോ​യിം​ഗ് 707 ച​ര​ക്ക് വി​മാ​ന​മാ​ണ് തകര്‍ന്നത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ടെ​ഹ്റാ​നി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍​നി​ന്നു ഫ്ളൈ​റ്റ് എ​ന്‍​ജീ​നി​യ​ര്‍ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചതായി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കി​ര്‍​ഗി​സ്ഥാ​നി​ലെ ബി​ഷ്കെ​ക്കി​നി​ല്‍​നി​ന്നും ഇ​റ​ച്ചി കൊ​ണ്ടു​വ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.