മധ്യപ്രദേശില്‍ രണ്ടു ചരക്കു തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു മരണം. മധ്യപ്രദേശിലെ സിംഗ്രോളിയിലാണ് സംഭവം. പുലർച്ച 4.30 നാണ് മധ്യപ്രദേശിലെ അംലോരി ഖനിയിൽ നിന്ന് കൽക്കരിയുമായി ഉത്തർപ്രദേശിലേക്ക് പോവുകയായിരുന്ന ചരക്കു തീവണ്ടി കാലിയായി വന്ന ചരക്കു തീവണ്ടിയുമായി ഘാൻഹാരി ഗ്രാമത്തിനടുത്തു വച്ച് കൂട്ടിയിടിക്കുന്നത്. നാഷണൽ തെർമൽ പവർകോർപ്പറേഷന്റെ ട്രെയിനുകളാണ് ഇവ.
Madhya Pradesh: 2 cargo trains carrying coal collide in Singrauli. Loco pilot and assistant loco pilot reported to be trapped. Rescue operation by NTPC team and police is underway. pic.twitter.com/QxYd3DhsRU
— ANI (@ANI) March 1, 2020
ഓരേ റെയിൽ പാതയിലൂടെ എത്തിയ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ 13 ബോഗികളും ഒരു എഞ്ചിനുമടക്കം പാളം തെറ്റിയ അവസ്ഥയിലാണ്. എൻടിപിസി പ്ലാന്റിലേക്ക് സിംഗിൾ ലൈൻ പാതമാത്രമാണുള്ളത്. ഒരേസമയം രണ്ട് വണ്ടികൾ വന്നതാണ് അപകട കാരണം.
English Summary: cargo train collide in Madhyapradesh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.