November 29, 2022 Tuesday

Related news

July 7, 2022
June 24, 2022
June 19, 2022
June 19, 2022
June 15, 2022
June 11, 2022
June 10, 2022
May 16, 2022
May 5, 2022
May 2, 2022

വയോജനങ്ങള്‍ക്ക് കരുതൽ: കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
May 1, 2021 5:56 pm

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് വയോജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തരത്തിലുള്ള രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വയോക്ഷേമ കോള്‍ സെന്ററിനോടൊപ്പമാണ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള സഹായം ആവശ്യമുള്ള വയോജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സംബന്ധമായ സഹായങ്ങള്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രങ്ങള്‍ വഴി നല്‍കും. മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെയും ജില്ലകളിലുള്ള വോളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയുമായിരിക്കും സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വയോജനകോള്‍ സെന്ററുകളില്‍ ലഭ്യമായിട്ടുള്ള വയോജനങ്ങളുടെ ഫോണ്‍ നമ്പര്‍ മുഖേന ഹെല്‍പ്പ് ഡസ്‌കില്‍ നിന്നും വയോജനങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് രജിസ്‌ട്രേഷന്‍ നടത്തി രജിസ്‌ട്രേഷന്‍ ഐഡി അവരെ അറിയിക്കും. പ്രസ്തുത ഐഡി ഉപയോഗിച്ച് വയോജനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും വാക്‌സിന്‍ എടുക്കാം.

കോവിഡ് പശ്ചാത്തലത്തില്‍ ജില്ലകളിലുള്ള മെഡിക്കല്‍ ടീമിന്റെ സഹായത്തോടെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വയോജനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കും. വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സഹായത്തോടെ ഫെസിലിറ്റേറ്റര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തി വയോജനങ്ങള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാനുള്ള നടപടികളും ജില്ലാ സമൂഹ്യനീതി ഓഫീസര്‍മാര്‍ സ്വീകരിക്കണം.

Eng­lish sum­ma­ry; Car­ing for the elder­ly: covid Vac­ci­na­tion Reg­is­tra­tion Helpline launched

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.