19 April 2024, Friday

Related news

April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024
February 8, 2024

കാറുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി പാകിസ്ഥാന്‍

Janayugom Webdesk
ഇസ്ലാമബാദ്
May 22, 2022 4:31 pm

പാകിസ്ഥാനില്‍ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കാറുകള്‍ കൂടാതെ മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയ്ക്കും നിരോധിച്ചു. അതേസമയം സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിരോധനമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറയുന്നത്. രാജ്യം സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു. പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പക്കലുള്ള വിദേശ നാണ്യ കരുതല്‍ ശേഖരം 2020 ജൂണ്‍ മുതല്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയിരുന്നു. രാജ്യത്തെ വിലപ്പെട്ട വിദേശ നാണ്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചത്. 

Eng­lish Summary:Cars banned in Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.