Web Desk

ന്യൂഡല്‍ഹി

February 13, 2021, 10:33 pm

സുരക്ഷയില്ലാത്ത വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍

Janayugom Online

രാജ്യത്ത് സുരക്ഷയില്ലാത്ത വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ പ്രവണതയില്‍ കേന്ദ്ര റോഡ് ഗതാഗത‑ദേശീയപാത മന്ത്രാലയം സെക്രട്ടറി ഗിരിധര്‍ അരമനെ ആശങ്ക രേഖപ്പെടുത്തി. ഈ രീതി അവസാനിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ കുറച്ച്‌ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മാത്രമേ വാഹന സുരക്ഷാ റേറ്റിംഗ് സംവിധാനം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതും അവരുടെ ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ചില വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ മോഡലുകളില്‍ ബോധപൂര്‍വ്വം സുരക്ഷാ സൗകര്യങ്ങള്‍ കുറയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം ആശങ്കയും രേഖപ്പെടുത്തി.
റോഡപകടങ്ങളില്‍ അമേരിക്കയുടെയും ഇന്ത്യയുടെയും ഒരു ഉദാഹരണം അരാമനേ എടുത്തുപറഞ്ഞു.

യുഎസില്‍, 2018ല്‍ 45 ലക്ഷം റോഡപകടങ്ങളില്‍ 36560 പേരാണ് മരിച്ചത്. ഇതേ കാലയളവില്‍ 4.5 ലക്ഷം റോഡപകടങ്ങളില്‍ 1.5 ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കന്‍ റോഡുകളില്‍ മരണസംഖ്യ കുറച്ചത് വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Eng­lish Sum­ma­ry : Cen­tral Gov­ern­ment against low safe­ty car manufacturers

You may also like this video :