തീവ്രമായ കാല്‍മുട്ട് വേദനയ്ക്ക് കാര്‍ട്ടിലേജ് സെല്‍ തെറാപ്പി
By: Web Desk | Wednesday 30 May 2018 5:25 PM IST

കൊച്ചി: തീവ്രമായ കാല്‍മുട്ട് വേദനയ്ക്കുള്ള ചികിത്സയില്‍ അത്യാധുനികവും വിപ്ലവകരവുമായ ഓട്ടോലോഗസ് കോണ്‍ഡ്രോസൈറ്റ് ഇന്പ്ലാന്റേഷന് (എസിഐ) അഥവാ കാര്‍ട്ടിലേജ് സെല്‍ തെറാപ്പി ഏറെ ഫലപ്രദമാണെന്ന് വിപിഎസ് ലേക്ഷോര് ആശുപത്രി ഓര്‍ത്തോപീഡിക് സെന്റര്‍ ആന്‍ഡ് ഡിപ്പാര്‍ട്മെന്റ് ഓഫ് ജോയിന്റ് റീപ്ലേസ്മെന്റ് ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന് ഡയറക്ടറും വകുപ്പ് മേധാവിയുമായ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. രോഗിയുടെ കാല്‍മുട്ടിലെ ആരോഗ്യമുള്ളതും ഭാരം കുറഞ്ഞതുമായ ഭാഗത്ത് നിന്നും ആര്‍ത്രോസ്കോപ്പിയിലൂടെ ആര്‍ട്ടിക്കുലര്‍ കാര്‍ട്ടിലേജ് നീക്കം ചെയ്ത് കള്‍ച്ചര്‍ ചെയ്യുന്ന ചികിത്സാരീതിയാണ് കാര്‍ട്ടിലേജ് സെല്‍ തെറാപ്പി. നാലാഴ്ചകള്‍ക്ക് ശേഷം കള്‍ച്ചര്‍ ചെയ്ത കോശങ്ങള്‍ ക്ഷതം സംഭവിച്ച ഭാഗത്ത് ഇന്‍പ്ലാന്റ് ചെയ്യുകയും അതിലൂടെ കാര്‍ട്ടിലേജ് പുനരുജ്ജീവിപ്പിക്കുകയും സന്ധികളുടെ പ്രവര്‍ത്തനം പൂര്‍ണമായും പുന:സ്ഥാപിക്കുവാനും കഴിയും. ഏറെ ഫലപ്രദമായ ഈ ചികിത്സാരീതി ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ട്ടിലേജ് സെല്‍ തെറാപ്പിയിലൂടെ കടുത്ത മുട്ടുവേദനയില്‍ നിന്നും ശമനം നേടിയ ജൂലിയ ജോര്‍ജ് , വൈഷാക് മോഹന്‍ എന്നിവരെയും ഡോ. ജേക്കബ് വര്‍ഗീസ് പരിചയപ്പെടുത്തി. ഇടത് കാല്‍മുട്ടിലെ തീവ്രമായ വേദന മൂലം നടക്കാന്‍ പേലും സാധിക്കാതെ ചികിത്സ തേടിയെത്തിയ ജൂലിയയ്ക്ക് എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷം മെനിസ്കസിലെ തേയ്മാനം, കാര്‍ട്ടിലേജുകളുടെ ക്ഷയം തുടങ്ങി അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യത്തിലാണ് ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കാര്‍ട്ടിലേജ് സെല്‍ തെറാപ്പിക്ക് വിധേയമാക്കിയത്.