സുജിത്തിനും അഞ്ജന്‍ സതീഷിനും കാര്‍ട്ടൂണ്‍ പുരസ്‌കാരം

Web Desk
Posted on May 02, 2019, 8:18 pm

തൃശൂര്‍: പി ശ്രീധരന്‍ സ്മാരക അവാര്‍ഡിന് കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസും കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അവാര്‍ഡിന് ടികെ സുജിത്തും (കേരളകൗമുദി) പ്രൊഫ. കെ പി ആന്റണി സ്മാരക പുരസ്‌കാരത്തിന് അഞ്ജന്‍ സതീഷും അര്‍ഹരായി.10,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പ്രൊഫ.കെ.പി. ആന്റണിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന കൂട്ടായ്മയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൃശൂര്‍ പ്രസ് ക്ലബ്ബിന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സഹകരണത്തോടെ ഇന്ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാന്‍ യേശുദാസന്‍ അധ്യക്ഷത വഹിക്കും. കാര്‍ട്ടൂണിസ്റ്റ് തൊമ്മി, ചിത്രകാരനും നെടുമ്പാശ്ശേരി വിമാനത്താവളം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എന്നിവര്‍ പങ്കെടുക്കും