May 28, 2023 Sunday

Related news

May 3, 2023
March 12, 2023
December 28, 2022
December 7, 2022
November 18, 2022
August 24, 2022
June 18, 2022
June 17, 2022
June 11, 2022
April 15, 2022

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Janayugom Webdesk
December 28, 2019 6:56 pm

അലിഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. . ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. 10000 വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെ കേസെടുത്തതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ 1000 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തതെന്നും ടൈപ് ചെയ്തപ്പോള്‍ തെറ്റിയതാണെന്നും സീനിയര്‍ എസ്പി ആകാശ് കുലഹരി മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുകയാണ്.

കണ്ടാലറിയുന്ന 60 വിദ്യാര്‍ഥികള്‍ക്കെതിരെയും ബാക്കി തിരിച്ചറിയാത്തവര്‍ക്കുമെതിരെയുമാണ് കേസെടുത്തതെന്ന് എഫ്ഐആറില്‍ പറയുന്നു. അധ്യാപകരും ജീവനക്കാരും കേസെടുത്തവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രതിഷേധത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടെന്നും പൊലീസ് ആരോപിച്ചു. അതേസമയം, സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് പോലും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും പൊലീസ് പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും ആക്രമണത്തിന് ആഹ്വാനം ചെയ്തതിനുമാണ് പൊലീസ് കേസെടുക്കുന്നത്.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.