September 29, 2022 Thursday

Related news

September 28, 2022
September 5, 2022
August 31, 2022
August 24, 2022
August 24, 2022
August 21, 2022
August 21, 2022
August 20, 2022
August 17, 2022
August 4, 2022

തൊടുപുഴയില്‍ പതിനാറുകാരിയെ വിവാഹം ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു

Janayugom Webdesk
തൊടുപുഴ
July 7, 2020 7:34 pm

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശിയായ രഞ്ജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്നനാട് സ്വദേശിനിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്.

ഇന്നലെ കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം . തൊടുപുഴ ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് കേസെടുത്തത്.

ശിശു ക്ഷേമപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ ചെങ്കുളം മേഴ്സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താൻ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.