പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ചു; പ്രമുഖ നടനെതിരെ കേസ്

Web Desk

മുംബൈ

Posted on February 12, 2020, 3:18 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ നടനെതിരെ കേസ്. ബോളിവുഡ് നടൻ ഷഹബാസ് ഖാനെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗികാതിക്രമം നടത്തൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഷഹബാസ് ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് ഷഹബാസ് ഖാനെതിരെ പെൺകുട്ടി പരാതി നൽകിയത്. എന്നാൽ നടനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

ദി ഗ്രേറ്റ് മറാത്ത, യുഗ്, ചന്ദ്രകാന്ത, തെന്നാലി രാമൻ തുടങ്ങി നിരവധി സിനിമ, ടെലിവിഷൻ ഷോകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. വിഖ്യാത ശാസ്ത്രീയ സംഗീതജ്ഞൻ പത്മഭൂഷൺ ഉസ്താദ് അമിർ ഖാന്റെ മകനാണ് ഷഹബാസ് ഖാൻ.

Eng­lish Sum­ma­ry: Case against actor Shah­baz Khan for alleged­ly molest­ing girl

YOU MAY ALSO LIKE THIS VIDEO