മാര്‍ച്ച്‌ നടത്തിയ എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Web Desk
Posted on November 24, 2018, 9:13 pm

തൃശൂര്‍:  സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്ക് എതിരെ നടപടി ആവശ്യപ്പെട്ടു  മാര്‍ച്ച്‌ നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ് ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സംഘം ചേരല്‍, കലാപ ശ്രമം, ഗതാഗതം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌. തൃശൂര്‍ മണികണ്ഠനാലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ കമ്മീഷണര്‍ ഓഫീസ് പരിസരത്ത് വച്ച്‌ പൊലീസ് തടഞ്ഞു.

അതേസമയം, എസ് പി യതീഷ് ചന്ദ്ര ജന്‍മനാ ക്രിമിനലെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രമന്ത്രി യതീഷിനോട് സംസാരിച്ചത് വളരെ സൗമ്യമായി ആയിരുന്നുവെന്ന് എ എന്‍ രാധാകൃഷ്ണന്‍ തൃശൂരില്‍ പറഞ്ഞു.

ക്രിമിനല്‍ പൊലീസുകാരാണ് ശബരിമല നയിക്കുന്നത്. ശബരിമലയില്‍ പിണറായി സൃഷ്ടിച്ചത് ശ്മശാന മൂകതയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.