Web Desk

 ന്യൂഡല്‍ഹി:

November 16, 2020, 10:14 pm

ആന്ധ്രാ മുഖ്യമന്ത്രിക്ക് എതിരെയുള്ള കേസ് : ജസ്റ്റിസ് യു യു ലളിത് പിന്മാറി

Janayugom Online

സുപ്രീം കോടതി ജസ്റ്റിസ് എന്‍ വി രമണയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെയുള്ള കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് യു യു ലളിത് പിന്മാറി. അഭിഭാഷകനായിരുന്നപ്പോള്‍ കേസിലെ കക്ഷികള്‍ക്കു വേണ്ടി ഹാജരായ കാര്യം ഉയര്‍ത്തിയാണ് ജസ്റ്റിസ് പിന്മാറിയത്. ജഗന്‍മോഹനെതിരെ മൂന്നു കേസുകളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

ജസ്റ്റിസ് യു യു ലളിതിനു പുറമെ ജസ്റ്റിസുമാരായ വിനീത് സരണ്‍, രവീന്ദ്ര ഭട്ട് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. കേസ് പരിഗണനയ്ക്ക് എത്തിയതോടെ കക്ഷികള്‍ക്കു വേണ്ടി മുമ്പ് കേസുകളില്‍ ഹാജരായ കാര്യം ജസ്റ്റിസ് ലളിത് വ്യക്തമാക്കിയതോടെ കേസുകള്‍ മറ്റൊരു ബെഞ്ചിലേക്കു വിടാന്‍ ചീഫ് ജസ്റ്റിസിനോട് ബെഞ്ച് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ENGLISH SUMMARY: Case against Andhra Pradesh Chief Min­is­ter: Jus­tice UU Lalith withdraws

YOU MAY ALSO LIKE THIS VIDEO