കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

Web Desk
Posted on May 09, 2019, 12:00 pm

കുവൈത്ത് : കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ച സംഭവത്തില്‍ മറ്റൊരു ഇന്ത്യക്കാരന് പങ്ക് എന്ന് സൂചന.

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മറ്റൊരു ഇന്ത്യക്കാരനെതിരെ പൊലീസ് കേസെടുത്തു. മരിച്ച ആനന്ദ് രാമചന്ദ്രന്റെ സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ 43 വയസുകാരനെതിരെയാണ് കുവൈത്ത് ജലീബ് പൊലീസ് കേസെടുത്തത്. സംഭവം അന്വേഷണത്തിലായതിനാല്‍ കൂടുതല്‍ ഇപ്പോള്‍ വെളിപ്പെടുത്തനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777–300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് . വിമാനം കെട്ടിവലിച്ച്‌ കൊണ്ടു പോകുന്നതിനിടയില്‍ ടോവിങ് റോപ്പ് പൊട്ടിയതാണ് അപകട കാരണമായത്. തത്സമയം വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.