റിപ്പബ്ലിക് ടിവി സ്ഥാപക എഡിറ്ററായ അർണബ് ഗോസ്വാമിക്കെതിരെ അന്വേഷണം തുടരാമെന്ന് മഹാരാഷ്ട്ര പൊലീസിനോട് സുപ്രീം കോടതി. വിദ്വേഷ പ്രസ്താവനയിൽ തനിക്കെതിരെയുള്ള എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് നൽകിയ ഹർജിയിലാണ് ഉത്തരവ്. അർണബിനെതിരെ നാഗ്പൂരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 21ലെ ടെലിവിഷൻ പരിപാടിയെ അനുബന്ധിച്ചുള്ള പുതിയ പരാതികൾ അർണബിനെതിരെ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും വിലക്കി.
പൽഘറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അർണബ് നടത്തിയ വിദ്വേഷ പ്രസ്താവനയെ തുടർന്ന് അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് അംഗങ്ങളാണ് കേസ് നൽകിയത്. മഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജമ്മു ആന്റ് കശ്മീർ എന്നിവിടങ്ങളിലാണ് അർണബിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാഗ്പൂരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ കേസ് അന്വേഷണത്തിനായി മുംബൈയിലേക്ക് മാറ്റാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ തുടങ്ങിയവർ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗിയാണ് അർണബിന് വേണ്ടി ഹാജരായത്.
English Summary: case against arnab followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.