അരുൺ ഷൂരിക്കെതിരെ കേസ്

Web Desk

ന്യൂഡല്‍ഹി

Posted on September 17, 2020, 10:22 pm

ഹോട്ടല്‍ വില്പന അഴിമതിയില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിക്കെതിരെ കേസെടുക്കാന്‍ സിബിഐ കോടതി ഉത്തരവ്. രാജസ്ഥാനിലെ ഉദയ്‌പൂരുള്ള ലക്ഷ്മി വിലാസ് പാലസ് ഹോട്ടല്‍ വിറ്റതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഷൂരിക്കെതിരെ കേസെടുക്കാന്‍ സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമർശകനാണ് അരുൺ ഷൂരി.

മുന്‍ ഐഎഎസ് ഓഫിസർ പ്രദീപ് ബൈജല്‍, ഹോട്ടല്‍ വ്യവസായി ജ്യോത്സന സൂരി എന്നിവര്‍ക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. വാജ്‌പേയ് സര്‍ക്കാരില്‍ ഓഹരി വിറ്റഴിക്കല്‍ മന്ത്രിയായിരിക്കെ നടത്തിയ ഹോട്ടല്‍ വില്പനയില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് കേസ്. 252 കോടി രൂപ മൂല്യം കണക്കാക്കപ്പെടുന്ന ഹോട്ടല്‍ 7.5 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.

ENGLISH SUMMARY:Case against Arun Shourie
You may aslo like this video