ലഖ്നോ: പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ച് മൂത്രം കുടിപ്പിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്ത സംഭവത്തില്‍ ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ കിഷന്‍ ലാല്‍ രജ്പുതിനെതിരെ കേസെടുത്തു. കോണ്‍സ്റ്റബിള്‍ മോഹിത് ഗുര്‍ജറാണ് അക്രമിത്തിനിരയായത്. കിഷന്‍ ലാലും ഇയാളുടെ അനന്തരവൻ ഋഷഭും അടക്കം അൻപത് പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ബൈക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് രാഹുല്‍ എന്ന വാഹന വില്‍പനക്കാരനുമായി നേരത്തെ പ്രശ്നമുണ്ടായിരുന്നു. വില്‍പനക്കാരന്റെ പിഴവ് മൂലം ബൈക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ബൈക്ക് തിരികെ നല്‍കി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാനെന്ന പേരില്‍ വാഹന വില്‍പനക്കാരന്‍ വിളിച്ചു വരുത്തുകയായിരുന്നു.
you may also like this video;
സ്ഥലത്തെത്തുമ്പോള്‍ രാഹുലിന്റെ കൂടെ ഋഷഭും സംഘവും ഉണ്ടായിരുന്നു. സംഘം അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. വെടിവെച്ചെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. സ്വര്‍ണ മാലയും പേഴ്സും അവര്‍ കവരുകയും ചെയ്തു. അസം റോഡ് പൊലീസ് പോസ്റ്റിലെത്തി വിവരം അറിയിച്ചതോടെ എംഎല്‍എയും സംഘവും അവിടെയെത്തി. ഷൂ കൊണ്ട് എംഎല്‍എ അടിക്കുകയും സഹായികളോട് മൂത്രം കുടിപ്പിക്കാനും ഇയാൾ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായി നിന്നതായി അക്രമത്തിനിരയായ മോഹിത് പറയുന്നു.
സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ മോഹിത് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ടതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. യു പിയിലെ ബര്‍ഖേര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് കിഷന്‍ ലാല്‍.
English Summary: Case against BJP mla.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.