Janayugom Online
മരിച്ച ജിനോ ജോസ്

കാസര്‍കോട് വിഷം ഉളളില്‍ച്ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസ്

Web Desk
Posted on October 29, 2020, 8:15 pm

കാസര്‍കോട് കരിവേടകത്ത് വിഷം ഉളളില്‍ച്ചെന്ന് യുവതി മരിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കുറ്റിക്കോല്‍ പഞ്ചായത്തംഗവുമായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കരിവേടകം സ്വദേശി ജോസ് പനത്തട്ടേലിനെതിരെയാണ് ഭര്‍തൃപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്.

കരിവേടകം സ്വദേശിയായ ജിനോ ജോസ് ഈ മാസം 20 നാണ് വിഷം ഉളളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായത്. പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എലി വിഷം കഴിച്ചതാണെന്ന് ഭര്‍ത്താവ് ജോസ് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നും മരിച്ച യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ജോസിനെതിരെ നിലവില്‍ ആത്മഹത്യ പ്രേരണക്കും ഭര്‍തൃപീഡനത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോസിന്റെ അമ്മ മേരിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസെടുത്തു.

മരിച്ച ജിനോ ജോസിന് കോവിഡ് പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം ഇപ്പോഴും പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ ജോസിനും അമ്മ മേരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും പടനക്കാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

ENGLISH SUMMARY: case against con­gress leader on wife’s death

YOU MAY ALSO LIKE THIS VIDEO