March 21, 2023 Tuesday

Related news

March 19, 2023
March 15, 2023
March 14, 2023
March 13, 2023
March 10, 2023
March 4, 2023
March 3, 2023
March 2, 2023
March 1, 2023
February 28, 2023

സിപിഐ മാധ്യമപ്രവർത്തകനെതിരായ തീവ്ര ഹിന്ദുത്വ സംഘടനയുടെ കേസ് തള്ളി

Janayugom Webdesk
പനാജി
March 5, 2020 9:29 pm

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സിപിഐ പ്രവർത്തകൻ ധീരേന്ദ്ര കെ ഝായ്ക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ഥ നല്കിയ കേസ് ഗോവ കോടതി തള്ളി. ഝായുടെ “നിഴൽ സൈന്യങ്ങൾ: തീവ്ര സംഘടനകളും ഹിന്ദുത്വ കാലാൾപടകളും” എന്ന പേരിലുള്ള പുസ്തകം അപകീർത്തികരമാണെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു സനാതൻ സൻസ്ഥയുടെ ആവശ്യം. സിപിഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽക്കർ, എംഎം കൽബുർഗി എന്നിവരുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ട സംഘടനയാണ് സനാതൻ സൻസ്ഥ.

2017 ൽ പുറത്തിറങ്ങിയതായിരുന്നു പുസ്തകം. 2018 ലാണ് ധീരേന്ദ്ര ഝായ്ക്കും പുസ്തകം പ്രസിദ്ധീകരിച്ച ജുഗർനോട്ട് ബുക്സിനും എതിരെ കേസ് ഫയൽ ചെയ്തത്. എന്നാൽ ഫെബ്രുവരി 15 ന് കേസ് ഗോവ കോടതി തള്ളുകയായിരുന്നു. മാനനഷ്ടക്കേസ് നല്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കേസെന്ന് വിധിക്കു ശേഷം ഝാ പ്രതികരിച്ചു. സിപിഐ ഡൽഹി സംസ്ഥാന കൗൺസിലിന് കീഴിലുള്ള പത്രപ്രവർത്തക ബ്രാഞ്ചിലെ അംഗമാണ് ധീരേന്ദ്ര കെ ഝാ.

ENGLISH SUMMARY: Case against CPI media jour­nal­ist dismissed

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.