ഭാഗ്യലക്ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Web Desk

തിരുവനന്തപുരം

Posted on September 27, 2020, 8:31 am

സമൂഹ മാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂട്യൂബറായ വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് കേസ്.

അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം, എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഭാഗ്യലക്ഷമിയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ ഭാഗ്യലക്ഷമിയുടെ പേര് മാത്രമാണ് നിലവിലുളളത്. കണ്ടാല്‍ അറിയാവുന്ന രണ്ട് പേരും ഭാഗ്യലക്ഷമിക്ക് എതിരെയുമാണ് കേസ്.

ഇയാൾക്കെതിരെ കരിമഷി പ്രയോഗം നടത്തിയ സ്ത്രീകൾ ക്യാമറയ്ക്ക് മുന്നിൽ ഇയാളെ മാപ്പ് പറയിച്ചാണ് മടങ്ങിയത്. കവയിത്രി സുഗതകുമാരി അടക്കമുള്ളവർക്കെതിരെയും സ്ത്രീകളെ പൊതുവിൽ അധിക്ഷേപിച്ചുമാണ് ഇയാൾ വീഡിയോ ചെയ്തത്.

വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ സംസ്ഥാന വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമവകുപ്പ്, ജെൻഡർ അഡൈ്വസർ എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു.

ENGLISH SUMMARY: CASE AGAINST DUBBING ARTIST BHAGYALAKSHMI

YOU MAY ALSO LIKE THIS VIDEO